kerus

ആലപ്പുഴ: മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരന്റെ 104ാമത് ജന്മദിനം ലീഡർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. പുഷ്പാർച്ചനക്ക് ശേഷം നടന്ന ജന്മദിനാഘോഷ സമ്മേളനം ഡി.സി.സി മെമ്പർ പി.യു.ശിവദാസൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി..ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന ജന്മദിന സമ്മേളനത്തിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.എൽ.ജോണി,ജെയിംസ് കൈതക്കാട്, പഞ്ചായത് വൈസ് പ്രസിഡന്റ് അംബിക ബാബു, അനീഷാ ബാബു, ഡി.കെ.ടി.എഫ്. നിയോജക മണ്ഡലം പ്രസിഡന്റ് വി.വി.സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു.