ചേർത്തല:ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം സംഘടിപ്പിച്ചു.
'ബഷീർ സ്മൃതി ' എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രഭാഷണം,ഡോക്യുമെന്ററി പ്രദർശനം,വിദ്യാർത്ഥികളുടെ പ്രബന്ധാവതരണങ്ങൾ എന്നിവ നടന്നു.സി.കെ.സുധാകര പണിക്കർ മുഖ്യപ്രഭാഷണം നടത്തി.വകുപ്പ് മേധാവി ടി.ആർ.രതീഷ് അദ്ധ്യക്ഷനായി.അദ്ധ്യാപകരായ പ്രിയ പ്രിയദർശൻ, ഡോ.കെ.ആർ.ലേഖ,എ.ദീപ,വിദ്യാർത്ഥികളായ അക്ഷയ് മോഹൻ,പി.പാർവതി, ദേവിക,ജസ്ന അബ്ദുൾകലാം,ആര്യ,അഭിനന്ദ് എന്നിവർ സംസാരിച്ചു.