
ഹരിപ്പാട്: കരുവാറ്റ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിലുള്ള ഞാറ്റുവേലചന്തയും കർഷക സഭയും കരുവാറ്റ 2145-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ മഹേശ്വരി സ്വാഗതം പറഞ്ഞു. പി.ബി.ബിജു, എസ്.അനിത, ഡി.ദയാനന്ദൻ, പ്രദീപ് കുമാർ, എം.ആർ.രാജി എന്നിവർ സംസാരിച്ചു. കർഷകരുടെ വിവിധ ഉൽപ്പന്നങ്ങളുടേയും നടീൽ വസ്തുക്കളുടേയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചു