
ചേർത്തല:ലയൺസ് ക്ലബ് ഒഫ് മുഹമ്മയുടെ നേതൃത്വത്തിൽ പ്രവർത്തന പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കൂൾ ബാഗ് വിതരണം ചെയ്തു. ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സി, ലയൺസ് ക്ലബ് ഒഫ് മുഹമ്മ,റെജി മഹാലക്ഷ്മി എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ മുഹമ്മയിലെ ഏഴ് സ്‌കൂളുകളിലെ അർഹരായ വിദ്യാർത്ഥികൾക്ക് ബാഗ് വിതരണം നടത്തി. ക്ലബ്ബ് വൈസ് പ്രസിഡന്റ് എസ്.നവാസ് വിതരണോദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി വി.കെ.പുഷ്പരാജ്,ട്രഷറർ കെ.ആർ.പ്രദീപ് എന്നിവർ പങ്കെടുത്തു. സ്‌കൂൾ ഹെഡ്മാസ്റ്റർമാർ,അദ്ധ്യാപകർ, ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ ചേർന്ന് ബാഗുകൾ ഏറ്റുവാങ്ങി. പുതിയ ലയണിസ്റ്റിക് വർഷത്തെ ആദ്യ പ്രോജക്ടാണിതെന്നും വരും ദിവസങ്ങളിൽ കൂടുതൽ വൈവിദ്ധ്യങ്ങളായ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.