
ആലപ്പുഴ: പവർഹൗസ് വാർഡിൽ ശവക്കോട്ടപ്പാലത്തിനു പടിഞ്ഞാറുവശത്ത് കനാൽക്കരയിൽ ബന്ദി പൂകൃഷി ആരംഭിച്ചു. പൊന്നോണത്തോട്ടം പദ്ധതിയുടെ ഭാഗമായി നഗരസഭ എല്ലാവാർഡുകളിലും വാർഡ് കൗൺസിലറുടെയും, കർഷക കൂട്ടായ്മയുടെയും നേതൃത്വത്തിൽ പൂക്കളും പച്ചക്കറികളും കൃഷി ചെയ്തു വരുന്നതിന്റെ ഭാഗമായാണിത്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ സേവനം പൂർണമായും സൗജന്യമായി നൽകിയാണ് നിലമൊരുക്കുന്നതും, തൈകൾ വിതരണം ചെയ്യുന്നതും. പവർഹൗസ് വാർഡ് കൗൺസിലർ ഹെലൻ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ആരംഭിച്ച ബന്ദിപൂകൃഷി ശവക്കോട്ടപ്പാലത്തിനു സമീപം നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ആലപ്പുഴ നോർത്ത് ഏരിയ കമ്മറ്റി അംഗം കെ.ജെ.പ്രവീൺ, കൊമ്മാടി എൽ.സി അംഗങ്ങളായ കമറുദ്ദീൻ, എ.അഷറഫ്, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറ് മെഹബൂബ്, പവർഹൗസ് ബ്രാഞ്ച് സെക്രട്ടറി മോനിച്ചൻ, ജെ.എച്ച്.ഐ മാരായ അനിക്കുട്ടൻ, ജാൻസി, ജീവനക്കാരായ ഷംഷ, കുടുബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പച്ചക്കറി വിത്തും തൈകളും നഗരസഭ നൽകും ഒപ്പം നിലമൊരുക്കാൻ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനവും സൗജന്യമാണ്.ഗ്രൂപ്പ് കൃഷി ചെയ്യാൻ താത്പര്യമുള്ളവർ 12 നു മുമ്പ് കൗൺസിലറുമായി ബന്ധപ്പെടണം- സൗമ്യ രാജ്, നഗരസഭ അദ്ധ്യക്ഷ