kg-unnikrishnan-cpi

മാന്നാർ: സി.പി.ഐയുടെ സജീവ പ്രവർത്തകനായിരുന്ന കെ.ജി ഉണ്ണികൃഷ്ണന്റെ 34-ാം രക്തസാക്ഷിത്വദിനം സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഇന്നലെ രാവിലെ 10ന് സ്‌മൃതി മണ്ഡപത്തിൽ സി.പി. ഐ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജി.ഹരികുമാർ, കെ.ജെ തോമസ്, പി.ജി രാജപ്പൻ, പി. രഘുനാഥൻ, കെ.ആർ രഗീഷ്, കെ.കനകൻ, ശശികാട്ടിലേത്ത്, സുധീർ എലവൺസ്, ഇക്ബാൽ അർച്ചന, ബിജു.കെ, കെ.ജി സദാനന്ദൻ, പി.സി രാധാകൃഷ്ണൻ, കലേഷ്, ശ്രീകല, വിനോദ്, ബാലകൃഷണൻ, മഹിളാസംഘം മാന്നാർ മണ്ഡലം പ്രസിഡൻറ് അഡ്വ.സീമാ സുകുമാരൻ എന്നിവർ പങ്കെടുത്തു.