
അമ്പലപ്പുഴ: വിശക്കുന്ന വയറിന് ഒരു പിടി അന്നം എന്ന ലക്ഷ്യത്തോടെ അമ്പലപ്പുഴ കച്ചേരി മുക്കിൽ അക്കോക്ക് കേരള സ്ഥാപിച്ച , വിശപ്പ് രഹിത ഭക്ഷണ അലമാര തെരുവിൽ വിശന്നലയുന്നവരുടെ വിശപ്പടക്കി മുന്നൂറ് ദിനങ്ങൾ പൂർത്തിയാക്കി. 300-ാം ദിനത്തിലെ ഭക്ഷണവിതരണം അലപ്പുഴ ടി.ഡി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.അഷറഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അജിത്ത് കൃപാലയം അദ്ധ്യക്ഷനായി. തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കവിത മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. പ്രദീപ്തി, വടക്ക് പഞ്ചായത്ത് മെമ്പർ യു.എം.കബീർ, അക്കോക്ക് സെക്രട്ടറി രാജേഷ് സഹദേവൻ, മണിക്കുട്ടൻ , എസ്. കെ .പുറക്കാട്, ജെമിനി, വിഭ, മുംതാസ്, നിഷ, സുനിത എന്നിവർ സംസാരിച്ചു. വാടയ്ക്കൽ സ്വദേശി വിശ്വംഭരൻ കോൺട്രാക്ടറുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് സംഘാടകർ ഭക്ഷണ വിതരണവും നടത്തി.