മാന്നാർ: ജനാധിപത്യ രീതിയിൽ പൊതുമുതൽ നശിപ്പിക്കാതെ പ്രകടനങ്ങളും സമരങ്ങളും നടത്തുവർക്കെതിരെ കേസ് എടുക്കുന്ന പൊലീസ് നടപടി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്‌ മാന്നാർ മണ്ഡലം പ്രസിഡന്റുമാരായ ഹരി കുട്ടംപേരൂർ, ഷാജി കോവുംപുറത്ത് എന്നിവർ ആവശ്യപ്പെട്ടു. സി.പി.എം സമരം നടത്തുമ്പോൾ ഒരു നീതിയും മറ്റ് രാഷ്ട്രീപാർട്ടികൾ സമരങ്ങൾ നടത്തുമ്പോൾ മറ്റൊരു നീതിയുമാണ് നടപ്പാക്കുന്നതെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം മന്ത്രി സജി ചെറിയാനെതിരെ മാന്നാർ ബ്ലോക്ക് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ പങ്കെടുത്ത ഇരുപത്തഞ്ചോളം പേർക്കെതിരെയും ഇതിനു മുമ്പും പ്രകടനത്തിൽ പങ്കെടുത്തവർക്കെതിരെയും പൊലീസ് കേസെടുത്തതായി ഹരികുട്ടംപേരൂരും ഷാജി കോവുംപുറത്തും പറഞ്ഞു.