തുറവൂർ: കോടംതുരുത്ത് വിളഞ്ഞൂർ വാർഡ് ശ്രീനാരായണ വിലാസം മരണദിന സഹായ സംഘത്തിന്റെ വാർഷിക പൊതുയോഗവും പഠനോപകരണ --കാഷ് അവാർഡ് വിതരണവും 10ന് രാവിലെ 10 ന് നടക്കും. പഞ്ചായത്തംഗം ബിൻസി രാഘവൻ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.കെ. മഹീധരൻ അദ്ധ്യക്ഷനാകും. എസ്.എൻ.ഡി.പി യോഗം കോടംതുരുത്ത് ശാഖാ പ്രസിഡന്റ് പി.ജയകുമാർ, സെക്രട്ടറി കെ.എൻ.പൊന്നപ്പൻ, ചന്ദ്രൻ എന്നിവർ സംസാരിക്കും.