അരൂർ:ഇന്ത്യൻ ഭരണഘടനയെ അവഹേളിച്ച സജി ചെറിയാനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി നിയമനടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ്‌ അരൂർ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ബെന്നി വേലശേരി യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുതറ അദ്ധ്യക്ഷനായി . എബ്രഹാം കുഞ്ഞാപ്പച്ചൻ, ബൈജു കടവൻ, ജോഷി തിരുനല്ലൂർ, ജോസ് കൊട്ടിലങ്ങാട്ട്, ജിമ്മി പതിയാംമൂല, ചാൾസ് ജോസഫ് എന്നിവർ സംസാരിച്ചു.