ചാരുംമൂട് : ചാരുംമൂട് ,ചുനക്കര ഗ്രാമപഞ്ചായത്ത് 6,7, താമരക്കുളം 4,5, നൂറനാട് 10 എന്നീ വാർഡുകളിലെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികളിൽ 2022ലെ എസ്.എസ്.എൽ.സി പരീക്ഷയിൽ 8ൽ കൂടുതൽ വിഷയങ്ങൾക്ക് എ പ്ളസും,പ്ളസ് ടു പരീക്ഷയിൽ 90ശതമാനം മാർക്കിൽ കൂടുതൽ ലഭിച്ചവർക്കും ചാരുംമൂട് ഷെരീഫ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാലുപറമ്പിൽ (സലിം ഭവൻ) എൻ.നാഗുർ റാവുത്തർ, പി.കുഞ്ഞുമുത്ത് സ്മാരക വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മാർക്ക് ലിസ്റ്റിന്റെ കോപ്പി പാസ്പോർട്ട് സൈസ് ഫോട്ടോ ഫോൺ നമ്പർ എന്നിവ സഹിതം 20നകം എൻ.ഷെരീഫ്, സലിം ഭവൻ, ചുനക്കര തെക്ക്, ചാരുംമൂട് എന്ന വിലാസത്തിൽ അയക്കണം. ഫോൺ: 9847221975. .