മാന്നാർ: ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതി പ്രകാരം കൃഷി ചെയ്ത് ഓണത്തിന് വിളവെടുക്കുന്നതിനായുള്ള പച്ചക്കറിതൈകൾ മാന്നാർ കൃഷിഭവനിൽ എത്തിച്ചേർന്നിട്ടുണ്ട്. ആവശ്യമുള്ള കർഷകർ ഈ വർഷത്തെ കരം അടച്ച രസീതുമായി കൃഷി ഭവനിൽ എത്തി തൈകൾ ഇന്ന് തന്നെ കൈപ്പറ്റണമെന്ന് കൃഷി ഓഫീസർ പി.സി ഹരികുമാർ അറിയിച്ചു