
മാവേലിക്കര: മാവേലിക്കര ജനമൈത്രി പൊലീസും കുന്നം കൃപ റസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുന്നം ജി.എച്ച്.എസ്.എസ് സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബുമായി ചേർന്നാണ് വിദ്യാർത്ഥികൾക്ക് ക്ലാസ് സംഘടിപ്പിച്ചത്. മാവേലിക്കര പ്രിൻസിപ്പൽ എസ്.ഐ മുഹ്‌സിൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൃപ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് മാത്യു അദ്ധ്യക്ഷനായി. മാവേലിക്കര എസ്.ഐ അലി അക്ബർ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കൃപ റസിഡന്റ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ആർ.പ്രസന്നകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ സോജു, ഹെഡ്മിസ്ട്രസ് ശ്രീലത, പി.ടി.എ പ്രസിഡന്റ് സജി സുകുമാരൻ, അസോസിയേഷൻ രക്ഷാധികാരി ഗോകുൽ രംഗൻ, ജനമൈത്രി ബീറ്റ് ഓഫീസർ അജിത് കുമാർ, സെക്രട്ടറി റോബി തോമസ് തുടങ്ങിയവർ സംസാരിച്ചു.