മാവേലിക്കര: സജി ചെറിയാൻ മന്ത്രി സ്ഥാനവും എം.എൽ.എ സ്ഥാനവും രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനം അവസാന ഘട്ടത്തിൽ ആഹ്ളാദ പ്രകടനമായി മാറി. മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് ഭവനിൽ നിന്നും ആരംഭിച്ച പ്രകടനം മാവേലിക്കര മിച്ചൽ ജംഗ്ഷനിലെത്തി തിരിച്ചു വരുമ്പോഴാണ് രാജി വാർത്ത പുറത്തുവന്നത്. ഇതോടെ പ്രതിഷേധ പ്രകടനം ആഹ്ളാദ പ്രകടനമായി മാറുകയും സജി ചെറിയാനെ മാതൃകയാക്കി മുഖ്യമന്ത്രിയും രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന മുദ്രാവാക്യവുമായി കോൺഗ്രസ് പ്രകടനം നീങ്ങുകയായിരുന്നു. ഡി.സി.സി വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ നൈനാൻ.സി.കുറ്റിശേരിൽ, ലളിത രവീന്ദ്രനാഥ്, കെ.എൽ.മോഹൻലാൽ, മണ്ഡലം പ്രസിഡന്റന്മാരായ മാത്യു കണ്ടത്തിൽ, അനിത വിജയൻ, ഡി.സി.സി അംഗം കെ.സി.ഫിലിപ്പ്, അജിത്ത് കണ്ടിയൂർ, പഞ്ചവടി വേണു, എൻ.മോഹൻദാസ്, കൗൺസിലർമാരായ മനസ് രാജപ്പൻ, ശാന്തി അജയൻ, കൃഷ്ണകുമാരി, ഡോ.സജി മാത്യു, പി.പി.ജോൺ, ചിത്രാമ്മാൾ, പ്രസന്നാബ്ബു, രമേശ് ഉപ്പാൻസ്, രാജു പുളിന്തറ, സുരേഷ്‌കുമാർ, ഭാസ്‌കരൻ, ജെയ്സൻ, അനിൽ തോമസ്, തോമസ് ജോൺ, സജീവ്, ജോസ് തുടങ്ങിയവർ പ്രകടനത്തിൽ പങ്കെടുത്തു.