
അമ്പലപ്പുഴ:ബി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന ജന ജാഗരണ സദസ് ദേശീയ സമിതിയംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെൽ കോർഡിനേറ്റർ അരുൺ അനിരുദ്ധൻ അദ്ധ്യക്ഷനായി. ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.വാസുദേവൻ, അമ്പലപ്പുഴ മണ്ഡലം പ്രസിഡന്റ് വി.ബാബുരാജ്, സംസ്ഥാന സമിതി അംഗം കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽ പാഞ്ചജന്യം,എസ്.സുമേഷ്, സംസ്ഥാന കൗൺസിൽ അംഗം വി.ശ്രീജിത്ത്, ജില്ലാ കമ്മറ്റി അംഗങ്ങളായ അഡ്വ.കെ.വി.ഗണേഷ് കുമാർ,ചന്ദ്രൻ ചന്ദ്രോത്ത്, രേണുക ശ്രീകുമാർ,,എസ്സ്.രമണൻ തുടങ്ങിയവർ സംസാരിച്ചു.