ambala

അമ്പലപ്പുഴ: പുറക്കാട് പുത്തൻനട ശ്രീദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികത്തിന് നടക്കുന്ന അഷ്ട ബന്ധ നവീകരണ കലശത്തിന്റ ഭദ്രദീപ പ്രകാശനം കൊച്ചുതറ സിസ്റ്റേഴ്സ് പത്മം ചെന്നൈ നിർവ്വഹിച്ചു. ഗണപതി ഹോമം, അഷ്ടബന്ധ കലശപൂജ, ദേവീഭാഗവത പാരായണം, ഉപദേവതാ പൂജകൾ, അന്നദാനം തുടങ്ങിയ ചടങ്ങുകളോടെ ഇന്ന് സമാപിക്കും. ക്ഷേത്രം തന്ത്രി കണ്ണമംഗലം ദാമോദരൻ നമ്പൂതിരിയുടെയും മേൽ ശാന്തി സന്തോഷ് ശാന്തിയുടേയും കാർമ്മികത്വത്തിലാണ് ചടങ്ങുകൾ . ക്ഷേത്രം രക്ഷാധികാരി പി.ചന്ദ്രശേഖരൻ , പ്രസിഡന്റ് ടി.പി.പ്രദീപ് കുമാർ, ജനറൽ കൺവീനർ ജി.സുദേവൻ, സെക്രട്ടറി അഞ്ജനേയൻ, ഖജാൻജി പി.പുരുഷോത്തമൻ തുടങ്ങിയവർ നേതൃത്വം നൽകി.