
മാന്നാർ: ചെന്നിത്തല കിഴക്കേവഴി ഷണ്മുഖവിലാസം 95-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ അധീനതയിലുള്ള ഇറമ്പമൺ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രക്കുളത്തിൽ യന്ത്ര സഹായത്തോടെ പായൽ നീക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അഷ്ടബന്ധകലശവും നവീകരണപ്രവർത്തനങ്ങളും കൂടാതെ ക്ഷേത്രക്കുളം ശുചീകരിക്കണമെന്നും ദേവപ്രശ്നത്തിൽ കാണുകയുണ്ടായി. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കുളത്തിലെ പായൽ നീക്കൽ. കരയോഗ വിഭജന ശേഷം അഡ്‌ഹോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പായൽ നീക്കം ചെയ്യുന്ന പ്രവർത്തികൾ നടക്കുന്നതെന്ന് കരയോഗം പ്രസിഡന്റ് ജി.ജയദേവ്, സെക്രട്ടറി കെ.മോഹനപ്രസാദ് എന്നിവർ അറിയിച്ചു.