photo

ചേർത്തല:നഗരസഭ വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷയായി സി.പി.ഐയിലെ ശോഭാജോഷി തിരഞ്ഞെടുക്കപ്പെട്ടു.സാങ്കേതിക പ്രതിസന്ധിയെ തുടർന്ന് ചെയർപേഴ്‌സണായിരുന്ന സി.പി.ഐയിലെ സ്മിതാ സന്തോഷ് രാജിവെച്ചതിനെ തുടർന്നായിരുന്നു തിരഞ്ഞെടുപ്പ്. പ്രതിപക്ഷം മത്സരത്തിന് തയ്യാറായിരുന്നില്ല.24ാം വാർഡിന്റെ പ്രതിനിധിയാണ് ശോഭാജോഷി. ഒന്നാം വാർഡിൽ നിന്നുള്ള പ്രതിനിധിയായ സ്മിതാ സന്തോഷ് ആശാവർക്കറായി പ്രവർത്തിക്കുകയാണ്.നിലവിലും പ്രവർത്തനം നടത്തുന്നുണ്ട്.എന്നാൽ സ്ഥിരം സമിതി അദ്ധ്യക്ഷസ്ഥാനത്തുനിന്നുള്ള ഓണറേറിയം കൈപ്പ​റ്റുന്നവർക്ക് ആശാവർക്കർമാർക്കുള്ള ഓണറേറിയത്തിന് സാങ്കേതിക തടസങ്ങൾ ഉയർന്നിരുന്നു.ഇതേ തുടർന്നായിരുന്നു രാജിവെച്ചത്.
ആരോഗ്യ സ്​റ്റാൻഡിംഗ് കമ്മി​റ്റിയിലായിരുന്ന ശോഭാജോഷി വികസനത്തിലേക്കും സ്മിതാസന്തോഷ് ആരോഗ്യത്തിലേക്കും മാറിയാണ് തിരഞ്ഞെടുപ്പു നടന്നത്.