ചേർത്തല: പ്രമുഖ ഗാന്ധിയനും അഖിലേന്ത്യാ ഗാന്ധിസ്മാരകനിധി ചെയർമാനുമായിരുന്ന പത്മശ്രീ പി. ഗോപിനാഥൻ നായരുടെ നിര്യാണത്തിൽ എസ്.എൽ.പുരം ഗാന്ധിസ്മാരക ഗ്രാമസേവാകേന്ദ്രം അനുശോചിച്ചു. അനുശോചന യോഗത്തിൽ പ്രസിഡന്റ് രവിപാലത്തുങ്കൽ, ജനറൽ സെക്രട്ടറി രമാ രവീന്ദ്ര മേനോൻ,സി.സി.ചന്ദ്രിക,പി.എസ്.മനു എന്നിവർ സംസാരിച്ചു.