
വള്ളികുന്നം: നമ്മളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാരാഴ്മ വാർഡിൽ പുല്ലമ്പള്ളിൽ ക്ഷേത്രത്തിന് എതിർവശം ചന്ദ്രശേഖരൻ പിള്ളയുടെ മൂന്നേക്കർ പുരയിടത്തിൽ പച്ചക്കറിത്തൈകൾ നട്ടു. വാർഡ് മെമ്പർ കെ ഗോപി ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർ രാജി, കർഷക കൂട്ടായ്മ അംഗങ്ങളായ ശശിധരൻ പിള്ള പാവൂരേത്ത് , ഷാജി വട്ടക്കാട്, ശിഹാബ്, ഉണ്ണികൃഷ്ണൻ ഷീബ മഹേന്ദ്രൻ, മിനി കുമാരി, ഇന്ദിരാ പോക്കാട്ട്, കൃഷ്ണകുമാരി, വസന്ത റാണി,സൗമ്യ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു