മാവേലിക്കര: ഇസ്ളാം ഭീകരവാദത്തിനെതിരെ ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ ജന ജാഗ്രതാ സദസ് നടത്തി. ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി മാവേലിക്കര മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. ജില്ല ഉപാദ്ധ്യക്ഷമാരായ ജയശ്രീ അജയകുമാർ, പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കുരേത്ത്, ബി.ഉണ്ണികൃഷ്ണൻ, ഐ.ടി സെൽ സംസ്ഥാന ജോ.കൺവീനർ അനിൽ നായർ, മണ്ഡലം ഭാരവാഹികളായ കെ.ആർ പ്രദീപ്, മോഹൻ കുമാർ, അംബിക ദേവി, സതീഷ് വടുതല, അശോക് ബാബു, സ്മിത ഓമനകുട്ടൻ, സുധീഷ് ചാങ്കൂർ, മഞ്ജു സന്തോഷ്, ഉമയമ്മ വിജയകുമാർ, പി.സ്റ്റാലിൻകുമാർ, പി.കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവർ സംസാരിച്ചു.