photo

ചേർത്തല: എസ്.എൻ.ഡി.പി യോഗം തേവർവട്ടം 3327-ാം നമ്പർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷിക ചടങ്ങുകളോടനുബന്ധിച്ച് സംഘടിപ്പിച്ച അനുമോദന സമ്മേളനം നിയുക്ത യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിച്ചു. തൈക്കാട്ടുശേരി ഗുരുകുലം അദ്ധ്യാത്മീക പഠന കേന്ദ്രത്തിലെ അദ്ധ്യാപകരേയും ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡി.വിശ്വംഭരനേയും,പഞ്ചായത്ത് അംഗമായ ആശാ സുരേഷിനേയും കൊച്ചി യൂണീവേഴ്സിറ്റിയിൽ നിന്ന് ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച സംഗീതാ സദാനന്ദനേയും നിയുക്ത ബോർഡ് അംഗം അനിൽ ഇന്ദീവരം ആദരിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഡി.വിശ്വംഭരൻ,പഞ്ചായത്ത് അംഗം ആശ സുരേഷ് എന്നിവർ സംസാരിച്ചു. ശാഖ വൈസ് പ്രസിഡന്റ് പി.എം.സരസൻ സ്വാഗതവും സെക്രട്ടറി ടി.എൻ.സിദ്ധാർത്ഥൻ നന്ദിയും പറഞ്ഞു.