ചേർത്തല: സ്വർണ കടത്ത് കേസ് സി.ബി.ഐ അന്വേഷിക്കണമെന്നും ഭരണഘടനയെ അവഹേളിച്ച മുൻ മന്ത്രി സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവെച്ച് ജനങ്ങളോട് മാപ്പ് പറയണമെന്നും കേരള കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ബിജു കോയിക്കര അദ്ധ്യക്ഷത വഹിച്ചു. ജിമ്മി ആറ്റുമ്മേൽ,ജോസഫ് നടയ്ക്കൻ,ജോർജ്ജ് ജോസഫ്,തമ്പി ചക്കുങ്കൽ,ജോർജ്ജ്കുട്ടി, കെ.ജെ.എബിമോൻ,റോബി മാവുങ്കൽ,ജീവൻ ജോസ് എന്നിവർ സംസാരിച്ചു.