ആലപ്പുഴ : സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികൾക്ക് അർഹതപ്പെട്ട തുക വിതരണം ചെയ്യാനും കാലവർഷം മൂലം മത്സ്യബന്ധനം നിരോധിച്ച ദിവസങ്ങളിലേക്കുള്ള തൊഴിൽനഷ്ട വേതനം നൽകാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു.