ആലപ്പുഴ: ട്രോളിംഗ് നിരോധനത്തെ തുടർന്ന് ജോലി നഷ്ടപ്പെടുന്ന യന്ത്രവത്കൃത ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് തൊഴിലാളികൾ, ഹാർബറുകളിലെ അനുബന്ധ തൊഴിലാളികൾ എന്നിവർക്ക് സൗജന്യ റേഷൻ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും മത്സ്യഭവനുകളിലും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് 20നകം നൽകണം. മുൻവർഷം സൗജന്യ റേഷൻ ലഭിച്ചിട്ടുള്ളവർ പുതിയ അപേക്ഷ സമർപ്പക്കേണ്ട.