ചേർത്തല:അഖിലേന്ത്യാ ബ്രാഹ്മണ ഫെഡറേഷനിലെ അംഗസംഘടനായ ശ്രീപുഷ്പക ബ്രാഹ്മണസേവാ സംഘം ദക്ഷിണമേഖലാ സമ്മേളനം പ്രണീതം-2022 ചേർത്തല കൂറ്റുവേലി ദുർഗാ ഊട്ടുപുരയിൽ 10ന് നടക്കും.ഓഗസറ്റിൽ കോഴിക്കോട് നടക്കുന്ന ദേശീയസമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി ജില്ലകളിലെ 17 പ്രാദേശിക സഭകൾ ചേർന്നാണ് സമ്മേളനം നടത്തുന്നതെന്ന് സംഘാടകസമിതി ഭാരവാഹികളായ എം.ഹരിഹരൻഉണ്ണി,കെ.എസ്.രാജേന്ദ്രൻ,കെ.എസ്.പ്രദീപ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.10ന് രാവിലെ ഒമ്പതിന് ദേശീയ പ്രസിഡന്റ് ഡോ.പി.ഗോപിനാഥൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.വൈസ് പ്രസിഡന്റ് പരമേശ്വരൻഉണ്ണി അദ്ധ്യക്ഷനാകും.സെക്രട്ടറി പി.എൻ.കൃഷ്ണമൂർത്തി മുഖ്യ പ്രഭാഷണം നടത്തും.10.15ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിൽ ഓർഗനൈസിംഗ് സെക്രട്ടറി ഹരിശങ്കർ.എൻ.ഉണ്ണി മേഖലാറിപ്പോർട്ട് അവതരിപ്പിക്കും.തുടർന്ന് പുതിയ ഭാരവാഹികൾക്കും വിവിധമേഖലയിൽ മികവുകാട്ടിയവർക്കും ആദരവും നൽകും.