panchami-convension

മാന്നാർ : പട്ടികജാതി വനിതകളുടെ സാമ്പത്തിക തൊഴിൽ പുരോഗതിക്കായി കേന്ദ്ര -സംസ്ഥാന സർക്കാരുകൾ പ്രത്യേക സാമ്പത്തിക പാക്കേജുകൾ തയ്യാറാക്കണമെന്ന് കെ.പി.എം.എസ് പോഷക ഘടകമായ പഞ്ചമിയുടെ സംസ്ഥാന സമിതിയംഗം പി.ജെ സുജാത ആവശ്യപ്പെട്ടു. പഞ്ചമി മാന്നാർ യൂണിയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കെ.പി.എം.എസ് യൂണിയൻ പ്രസിഡന്റ്‌ കെ.രാജൻ അദ്ധ്യക്ഷത വഹിച്ചു. കെ.ഷൈജു, എം.പി. കല്യാണകൃഷ്ണൻ, കുഞ്ഞൂഞ്ഞമ്മ ജനാർദ്ദനൻ എന്നിവർ പ്രസംഗിച്ചു. പ്രേമലേഖ, ശുഭലക്ഷ്മി, പി.വി ലത, മഞ്ജു കിഷോർ, ഷാഗി മോൾ, ഓമന ശശീന്ദ്രൻ, പ്രസീത, രാധ, ഓമന തമ്പി, ചോതി തരുൺ എന്നിവരുൾപ്പെട്ട 11അംഗ കമ്മിറ്റി രൂപീകരിച്ചു.