ആലപ്പുഴ: കരളകം റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ മെരിറ്റ് ഈവനിംഗും സൗജന്യ നേത്ര പരിശോധനാ ക്യാമ്പും നാളെ നടക്കും. രാവിലെ പത്തിന് വടികാട് ഗവ ടൗൺ എൽ.പി.എസിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എസ്.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 3ന് മെറിറ്റ് ഈവനിംഗ് പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷ ആർ.വിനീത മുഖ്യപ്രഭാഷണം നടത്തും.