പൂച്ചാക്കൽ: കർഷകർക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ എത്രയും വേഗം വിതരണം ചെയ്യണമെന്ന് കേരളാ കർഷക കോൺഗ്രസ് തൈക്കാട്ടുശ്ശേരി ബ്ലോക്ക്‌ പ്രവർത്തക യോഗം ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.ആർ പണിക്കർ യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡന്റ് ജി.വത്സപ്പൻ അദ്ധ്യക്ഷനായി. കർഷക ദിനം വഞ്ചനാദിനമായി ആചരിക്കുവാനും മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുവാനും തീരുമാനിച്ചു. പരിപാടിയുടെ നടത്തിപ്പിന് അഷറഫ് കാരക്കാട് (ചെയർമാൻ), സുധീർ , ജോസഫ് ( വൈസ് ചെയർമാന്മാർ ) സി.വി.സദാനന്ദൻ, (ബ്ലോക്ക് സെക്രട്ടറി) എന്നിവരടങ്ങിയ 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു. ടി.ടി വിശ്വനാഥൻ, പി.എൻ.പി.പണിക്കർ, സി ഇ. രവീന്ദ്രൻ നായർ, ഔസെപ്പച്ചൻ , പി.ഭാസുരൻ തുടങ്ങിയവർ സംസാരിച്ചു.