s

മാരാരിക്കുളം : കേരള സർവകലാശാലയുടെ കീഴിലുള്ള യൂണിവേഴ്‌സി​റ്റി ഇൻസ്​റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി മണ്ണഞ്ചേരി ഉപ കേന്ദ്രത്തിലേയ്ക്ക് തൊഴിൽ അധിഷ്ഠിത ബിരുദ കോഴ്‌സുകൾക്കുവേണ്ടി സർവകലാശാലയുടെ ഓൺലൈൻ അഡ്മിഷൻ പോർട്ടലിലൂടെ അപേക്ഷിക്കാം.ലോഗിൻ ചെയ്യുമ്പോൾ സ്വാശ്രയ കോഴ്‌സുകൾക്ക് ഓപ്ഷൻ കൊടുത്താലേ ഈ കോഴ്‌സുകളിൽ അപേക്ഷിക്കാൻ കഴിയുകയുള്ളൂ. ബി.എ മലയാളം ( മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേർണലിസം), ബി.കോം (ട്രാവൽ ആൻഡ് ടൂറിസം) എന്നിവയിലേക്കാണ് പ്രവേശനം. ഇരുപതിനായിരം രൂപയാണ് സെമസ്​റ്റർ ഫീസ്. എസ്.സി/എസ്. ടി, ഒ.ബി.സി, ഒ.ഇ.സി. വിഭാഗങ്ങൾക്ക് ഫീസ് ഇളവ് ലഭിക്കും. ഫോൺ:0477 2080211.