ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ 187-ാമത് ബാച്ചിന്റെ വിവാഹ പൂർവ കൗൺസിലിംഗ് ക്ലാസ് 9,10 തീയതികളിൽ യൂണിയൻ ഹാളിൽ നടക്കും. 9ന് രാവിലെ 10ന് യോഗം കൗൺസിലർ പി.ടി.മന്മഥനും ഉച്ചയ്ക്ക് 2ന് ഡോ.ശരത് ചന്ദ്രനും ക്ലാസുകൾ നയിക്കും. 10ന് രാവിലെ 10ന് ഡോ.യു.സുരേഷ്കമാറും ഉച്ചയ്ക്ക് 2ന് കൊടുവഴങ്ങ ബാലകൃഷ്ണനും ക്ലാസുകൾക്ക് നേതൃത്വം നൽകും.