ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3799-ാം നമ്പർ തെക്കനാര്യാട് വ്യാസപുരം ശ്രീമഹാദേവ ശ്രീഭദ്രകാളി മഹാദേവക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും ഉപദേവതാ ക്ഷേത്രങ്ങളുടെ കട്ടിള വയ്പും നാളെ നടക്കും. രാവിലെ 7ന് പൂവള്ളിമഠം സനൽ തന്ത്രിയുടെയും സ്ഥപതി കൊടുങ്ങല്ലൂർ ബാബു തിരുമേനി, ശില്പി സദാശിവൻ കൈതവന, മേൽശാന്തി അനീഷ് ശാന്തി എന്നിവരുടെയും മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. രാവിലെ 10ന് കലശാഭിഷേകത്തോടെ ഉച്ചപൂജ, 12.30ന് അന്നദാനം, രാത്രി 7.30ന് ഭക്തിഗാന തരംഗിണി എന്നിവയുമുണ്ടാകും.