up

ആലപ്പുഴ: നഗരത്തിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങളായ പുന്നമട, തത്തംപള്ളി, കൊറ്റംകുളങ്ങര വാർഡുകളിലെ കുടിവെള്ള പ്രശ്‌നം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുക്കൊണ്ട് , കൊറ്റംകുളങ്ങര -തത്തംപള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വാട്ടർ അതോറിട്ടി എക്‌സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു. 24 മണിക്കൂറിനുള്ളിൽ പ്രശ്‌നം പരിഹരിക്കാമെന്നും അത്യാവശ്യം ഉള്ള സ്ഥലങ്ങളിൽ വാഹനത്തിൽ വെള്ളം എത്തിച്ചു തരാമെന്നും ലഭിച്ച ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ജി. മനോജ്കുമാർ, ബ്ലോക്ക് പ്രസിഡന്റ് സിറിയക്ക് ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ നുഹുമാൻ കുട്ടി മൂരിക്കുളം, ടോമി ജോസഫ് പൂണിയിൽ, കൗൺസിലർമാരായ ശ്രീലേഖ, കൊച്ചുത്രേസ്യ ടീച്ചർ, ബ്ലോക്ക് സെക്രട്ടറി എം.എച്ച്.സിനാനുദ്ധീൻ, യൂത്ത് കോൺഗ്രസ് വൈസ്. പ്രസിഡന്റ് തായ്ഫുദ്ധീൻ മൂരിക്കുളം, മുഹമ്മദ് കോയ, ഷാജി തയ്യിൽ, അന്തോണിച്ചൻ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.