ആലപ്പുഴ: കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ആലപ്പുഴ സനാതനം യൂണിറ്റ് കൺവൻഷൻ സംസ്ഥാന പ്രസിഡന്റ് എൻ.സദാശിവൻ നായർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അംഗങ്ങളുടെ വിവരങ്ങളും ഉൾകൊള്ളുന്ന ഡയറക്ടറിയുടെ പ്രകാശനം ജില്ലാ സെക്രട്ടറി കെ.സോമനാഥപിള്ള നിർവഹിച്ചു. മേഴ്‌സി ഡയാന മാസിഡോ, നരേന്ദ്രൻ, കെ.കെ.രാമചന്ദ്രൻ, വി.പി.മണിയൻ, എം.വി.മണി, പി.ജയാനന്ദൻ, കെ.ബി.സാധുജൻ തുടങ്ങിയവർ സംസാരിച്ചു.
സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിസെപ് പദ്ധതി നടപ്പാക്കിയ സർക്കാരിനെ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് യൂണിയൻ ആര്യാട് യൂണിറ്റ് കൺവെൻഷൻ സ്വാഗതം ചെയ്തു. ജില്ലാ ട്രഷറർ എം.മുഹമ്മദ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.എം.ജയമോഹനൻ അദ്ധ്യക്ഷത വഹിച്ചു. അംഗത്വ വിതരണം ജില്ലാ ജോയിന്റ് സെക്രട്ടറി വി.എസ്.ചന്ദ്രശേഖരൻ നിർവഹിച്ചു. ആർ.ലക്ഷ്മണൻ, എസ്.ബേബി, ടി.ജെ.വർഗീസ് എന്നിവർ സംസാരിച്ചു.