
മാന്നാർ: റോട്ടറി ക്ലബ് മാന്നാർ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കേരള നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. പ്രസിഡന്റ് രജീഷ് കോട്ടുവിളയിൽ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ.ബാബുമോൻ മുഖ്യ അതിഥിയായിരുന്നു. പുതിയ പ്രസിഡന്റായി പ്രമോദ് പി. ജോൺ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എഴുത്തുകാരനും പത്രപ്രവർത്തകനുമായ അലക്സ് തെക്കനാട്ടിൽ, പെരുവന്താനം എസ്.ഐ സാലി അഹമ്മദ്, റെയിൽവേ എൻജിനീയർ റോട്ടേറിയൻ അരുൺകുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് വിവാഹത്തിനായുള്ള പരിണയം പദ്ധതിയുടെ ഉദ്ഘാടനവും നിയമസഭ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് കണ്ണട വിതരണം, സിവിൽ സർവീസ്, എം.ബി.ബി.എസ്. പ്രവേശനപരീക്ഷ പരിശീലനത്തിനായി അമൃത പദ്ധതി തുടങ്ങിയവ ഈ റോട്ടറി വർഷം നടപ്പിലാക്കും
റോട്ടറി 3211 ഫസ്റ്ലേഡി ബീനാ ബാബുമോൻ, അസി. ഗവർണർ ഷാജി വർഗിസ് ജെ.കെ.ഡിസ്ട്രിക്ട് ചെയർമാനായ കെ.ജെ.രാജീവ്, ജി.ജി.ആർ. ഗീവർഗീസ്, ചാർട്ടർ പ്രസിഡന്റ് അനിൽ എസ്. ഉഴത്തിൽ, സെക്രട്ടറി ഹാറൂൺ.ടി.ആർ, ട്രഷറർ അഭിലാഷ് കെ.എസ്., മുൻപ്രസിഡന്റുമാരായ ഡോ.വി.പ്രകാശ്, മഹേഷ്കുമാർ പി.ആർ., ഷഫീക്ക് എവർഷൈൻ, ബി.ശ്രീകുമാർ, മുൻസെക്രട്ടറി അനി കുര്യൻ, ക്ലബ് ഭാരവാഹികളായ സോണി അലക്സ്, രഞ്ചിത്ത് വി.കുറുപ്പ്, സുരേഷ്കുമാർ, വിജയകൃഷ്ണൻ, അരുൺകുമാർ, ടൈറ്റസ് കുര്യൻ, സോമനാഥൻ നായർ, ഗോപാലകൃഷ്ണപിള്ള, അനിൽ അമ്പാടി, അജിത്ത് പഴവൂർ, അനിൽകുമാർ, നുന്നു പ്രകാശ്, ആർ.മധു, രതീഷ് മാച്ചോട്ടിൽ, അനു അനന്തൻ, സജി ജോൺസൺ, വേണുഗോപാൽ, രഞ്ജിത്ത്പണിക്കർ, ഷുജാഹുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു.