
തുറവൂർ : തുറവൂർ ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ നിർവഹിച്ചു. 4 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഫ്രണ്ട് ഓഫീസിൽ എത്തുന്നവർക്ക് ഇരിപ്പിടങ്ങളും കേബിൾ കണക്ഷനോടു കൂടിയ ടെലിവിഷൻ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ചടങ്ങിൽ വൈസ് പ്രസിഡന്റ് സി.ഒ .ജോർജ് അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ അനിതാ സോമൻ സംസാരിച്ചു. കെ.ജി.സരുൺ ,ജോഷ്വാ ജോൺസൺ തുടങ്ങിയവർ പങ്കെടുത്തു.