s

ആലപ്പുഴ : ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന ദിവസം കുട്ടനാട് താലൂക്കിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്ന് കേരള ജലോത്സവ ജാഗ്രതാ സമിതി ആവശ്യപ്പെട്ടു. മറ്റ് വള്ളംകളികൾക്ക് പ്രാദേശിക അവധി പ്രഖ്യാപിക്കാറുണ്ടങ്കിലും മതസൗഹാർദ്ദത്തിന്റെ പ്രതീകമായ മൂലം വള്ളംകളിക്ക് അവധി നൽകാത്തത് പ്രതിഷേധാർഹമാണന്ന് യോഗം ചൂണ്ടിക്കാട്ടി. സ്ഥലം എം.എൽ.എ ഇതിന് മുൻകൈ എടുക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ വൈസ് പ്രസിഡന്റ് ടി.പി.രാജു അദ്ധ്യക്ഷത വഹിച്ചു. സമിതി പ്രസിഡന്റ് മുട്ടാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ബാബു പാറക്കാടൻ, വൈസ് പ്രസിഡന്റുമാരായ ജോസ് ആറാത്തംപള്ളി, ജയിംസ് കല്ലുപാത്ര, ഡൊമിനിക് പാലയ്ക്കൽ, എ.കെ.ലാലസൻ, ബേബിച്ചൻ തട്ടുങ്കൽ, റോജോ ജോസഫ്, കെ.വേണുഗോപാൽ, എന്നിവർ സംസാരിച്ചു.