പൂച്ചാക്കൽ: തൃച്ചാറ്റുകളം തുരുത്തി ഭാഗം കുടപുറം എസ്.എൻ.വി. സമാജം ശ്രീഘണ്ടാകർണ ശിവപാർവ്വതി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും ഭാഗവത സപ്താഹയജ്ഞവും തുടങ്ങി. ക്ഷേത്ര വൈദിക ചടങ്ങുകൾക്ക് മുകുന്ദൻ മാധവൻ തന്ത്രി മുഖ്യ കാർമ്മികനാകും. തണ്ണീർമുക്കം സന്തോഷ് കുമാറാണ് യജ്ഞാചാര്യൻ. കുമാരപുരം രാജേഷ്, കൊട്ടാരക്കര വെളിയം ബിജു, ചേർത്തല സ്റ്റാലിൻ എന്നിവരാണ് യജ്ഞ പൗരാണികർ. ജയകുമാർ, രജീഷ്, പ്രശാന്ത് തുടങ്ങിയവർ നേതൃത്വം നൽകും.