
മാന്നാർ: വിദ്യാർത്ഥികളുമായി സ്‌കൂളിലേക്ക് പോയ ഓട്ടോ ടാക്സി നിയന്ത്രണം തെറ്റി മരത്തിലിടിച്ചുണ്ടായ അപകടത്തിൽ രണ്ടു കുട്ടികൾക്ക് പരിക്കേറ്റു. മാന്നാർ വീയപുരം റോഡിൽ വള്ളക്കാലിക്ക് സമീപം വാലുചിറയിൽ പടിയിൽ ഇന്നലെ രാവിലെയാണ് അപകടം ഉണ്ടായത്. വളഞ്ഞവട്ടം സ്റ്റെല്ല മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളെയും കൊണ്ടുപോയ ഓട്ടോടാക്സിയാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികളെ നാട്ടുകാർ ഉടൻതന്നെ പരുമലയിൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ടു കുട്ടികൾക്ക് നെറ്റിക്കും താടിയെല്ലിനും സാരമായി പരിക്കേറ്റു. പ്രാഥമിക ചികിത്സ നൽകി കുട്ടികളെ വിട്ടയച്ചു.