
ഹരിപ്പാട് : കാർത്തികപ്പള്ളി താലൂക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന പക്ഷാചാരണ സമാപനവും ഐ.വി ദാസ് അനുസ്മരണവും സംസ്ഥാന കൗൺസിൽ അംഗം എസ്.ആസാദ് ഉദ്ഘാടനം ചെയ്തു. താലൂക് കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ്‌കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി.തിലകരാജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം അഡ്വ.ടി.എസ് താഹ ഐ. വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. കെ. വിജയകുമാർ, രാജമ്മ ആനന്ദൻ, ആർ. വിജയകുമാർ, പി. ഗോപാലൻ, ആർ. ശങ്കരപിള്ള, ശ്രീനാരായണ ലൈബ്രറി പ്രസിഡന്റ് ആർ.ആനന്ദൻ, രാജീവ് കുമാർ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നൽകിയ പുസ്തകങ്ങൾ വയലാർ സ്മാരക ലൈബ്രറി, ശ്രീനാരായണ ഗ്രന്ഥശാല എന്നിവക്കു ചടങ്ങിൽ കൈമാറി. താലൂക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ നമ്പി സ്വാഗതവും ശ്രീനാരായണ ലൈബ്രറി സെക്രട്ടറി ജി.സദാശിവൻ നന്ദിയും പറഞ്ഞു.