jaya

കാവാലം: യുവകവി കാവാലം സരസ്വതി മന്ദിരത്തിൽ ജയകൃഷ്ണൻ (കാവാലം ജയകൃഷ്ണൻ - 40) നിര്യാതനായി. സംസ്കാരം തിരുവനന്തപുരം പാറശാലയിൽ ഇന്ന് നടക്കും. മുതുകുളം രാമപുരം കല്ലേത്ത് വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ മകനാണ്. മാതാവ്: രമാദേവി. ഭാര്യ: ശശികല. കുമാരനാശാന്റെ 'ദുരവസ്ഥ"യെക്കുറിച്ചുള്ള നിരൂപണം അടക്കം ഏതാനും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിഷ്വൽ എഡിറ്റിംഗ് അദ്ധ്യാപകൻ ,ഫ്രീ ലാൻസ് ജേർണലിസ്റ്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു