a

മാവേലിക്കര : നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി പോസ്റ്റലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ചെങ്ങന്നൂർ മുണ്ടൻകാവ് ഭസ്മക്കാട്ടിൽ ഗോകുലം വീട്ടിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെയും ലീലാമണിയുടെയും മകൻ അമൽ കൃഷ്ണൻ (ശങ്കരൻ-35) ആണ് മരിച്ചത്. കൊല്ലം-തേനി ദേശീയപാതയിൽ പാറക്കുളങ്ങരയിലെ വളവിൽ ഇന്നലെ പുലർച്ചെ 1.45 നായിരുന്നു അപകടം. മാങ്കാംകുഴിയിൽ നിന്നു ചുനക്കര ഭാഗത്തേക്ക് പോകുകയായിരുന്ന അമൽ ബൈക്ക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് രണ്ടു മണിക്കൂറിലേറെ റോഡരികിൽ കിടന്നു. പിന്നീടാണ് പരിസരവാസികൾ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊല്ലകടവ് സഞ്ജീവിനി ആശുപ്രതിയിലെ ഇലക്ട്രിക്കൽ സൂപ്പർവൈസറും മുണ്ടൻകാവ് സ്റ്റാൻഡേർഡ് എന്റർപ്രൈസസ് ഉടമയുമാണ്. ഭാര്യ: മഞ്ജു. മക്കൾ: ആദികേശ്, മഹാലക്ഷ്മി.