ആലപ്പുഴ: സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ, പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന രണ്ടര വയസുകാരിക്ക് തെരുവുനായയുടെ കടിയേറ്റു. ആലപ്പുഴ നഗരസഭ ലജനത്ത് വാർഡ് സ്വദേശിയുടെ മകൾക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് വാർഡിന് പുറത്തേക്ക് കുട്ടി ഇറങ്ങിയപ്പോൾ തെരുവുനായ ആക്രമിക്കുകയായിരുന്നു. കാലിൽ കടിയേറ്റ കുട്ടിയെ ആദ്യം ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുത്തിവയ്പ് എടുക്കേണ്ടതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.