
ആലപ്പുഴ : മാരാരിക്കുളം ബീച്ചിനെ ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവാദിത്ത ടൂറിസം പദ്ധതി നടപ്പാക്കണമെന്ന് കേരള ഹോംസ്റ്റേ സർവ്വീസ്ഡ് വില്ല സംരംഭകരുടെ കൂട്ടായ്മയായ കേരള ഹാറ്റ്‌സ് ആവശ്യപ്പെട്ടു. മാരാരിക്കുളത്ത് കടലിൽ ദുബായ് മോഡൽ മറൈൻ അക്വേറിയം സ്ഥാപിക്കുക, ദീർഘ ദൂര ട്രെയിനുകൾക്ക് മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ഉത്തരവാദിത്വ ടൂറിസം മിഷൻ സംസ്ഥാന കോർഡിനേറ്റർ കെ.രൂപേഷ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.പി.ശിവദത്തൻ, അർത്തുങ്കൽ കോസ്റ്റൽ എസ്.എച്ച്.ഒ വിജയ് ചന്ദ്രൻ, അബി അറയ്ക്കൽ, രാജു ഈരേശ്ശേരിൽ, റൈനോൾഡ് വടക്കെത്തയ്യിൽ, ജിമ്മി തയ്യിൽ, സന്ധ്യ ബാലകൃഷ്ണൻ, വാസ്‌കോ സന്തോഷ്, സാജ് സാദിഖ് എന്നിവർ സംസാരിച്ചു.