ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പലായി ഡോ.ടി.കെ.സുമയെ നിയമിച്ചു. മെഡിസിൻ വിഭാഗം പ്രൊഫസറും മേധാവിയും മന്തു രോഗഗവേഷണ കേന്ദ്രം ഡയറക്ടറുമായി പ്രവർത്തിച്ചു വരികയായിരുന്നു. മികച്ച ഡോക്ടറിനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം നേടിയ സുമ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആർ.എം.ഒ ആയും സൂപ്രണ്ടായും പ്രവർത്തിച്ചിട്ടുണ്ട്. മന്ത് രോഗ ചികിത്സയിൽ 27 രാജ്യങ്ങളിലെ ഡോക്ടർമാർക്കും നഴ്സുമാർക്കും രാജ്യത്തെ എല്ലാ മെഡിക്കൽ കോളേജുകളിലെ ആരോഗ്യ പ്രവർത്തകർക്കും പരിശീലനം നൽകുന്നത് ഡോ.സുമയുടെ നേതൃത്വത്തിലാണ്.