ambala

അമ്പലപ്പുഴ: യു.ഡി.എഫ് -ബി.ജെ.പി നുണ പ്രചാരണങ്ങൾക്കെതിരെ സി.പി.എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ പ്രചാരണ ജാഥക്ക് തുടക്കമായി. എച്ച്. സലാം എം.എൽ.എ ക്യാപ്ടനായ ജാഥ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉദ്ഘാടനം ചെയ്തു. പിണറായി വിജയൻ സർക്കാരിനെതിരെ യു.ഡി.എഫും, ബി. ജെ .പി യും നടത്തുന്ന നുണ പ്രപരണങ്ങളും അക്രമ സമരങ്ങളും ഉദ്ഘാടന സമ്മേളനത്തിൽ തോപ്പള്ളി ലോക്കൽ കമ്മിറ്റിയംഗം എം.സോമൻ അദ്ധ്യക്ഷനായി. ഏരിയ സെക്രട്ടറി കൂടിയായ ജാഥാ മാനേജർ എ.ഓമനക്കുട്ടൻ, ജില്ലാ കമ്മിറ്റിയംഗം ആർ.രാഹുൽ, ഏരിയ കമ്മിറ്റിയംഗങ്ങളായ സി.ഷാംജി, എ.പി. ഗുരുലാൽ, വി.കെ. ബൈജു, കെ.മോഹൻ കുമാർ എന്നിവർ സംസാരിച്ചു.