ആലപ്പുഴ : ചമ്പക്കുളം മൂലം വള്ളംകളി നടക്കുന്ന 12ന് രാവിലെ 10 മുതൽ മത്സരം നടക്കുന്ന ട്രാക്കിൽ അനുമതിയില്ലാത്ത പരസ്യ ബോട്ടുകളും ടൂറിസ്റ്റ് ബോട്ടുകളും പ്രവേശിക്കുന്നത് നിരോധിച്ചതായി ജലോത്സവ സമിതി ജനറൽ കൺവീനറായ കുട്ടനാട് തഹസിൽദാർ അറിയിച്ചു. ട്രാക്കിൽ പ്രവേശിക്കുന്നതിന് അനുമതി ആവശ്യമുള്ള ബോട്ടുടമകൾ നിശ്ചിതഫീസ് നൽകി മുൻകൂട്ടി ബോട്ട് പാസ് വാങ്ങണം.

ബോട്ടുകൾക്ക് അനുമതി നൽകുന്നതിനുള്ള ഫീസ്

വലിയ പരസ്യ ബോട്ട് -10000 രൂപ

ചെറിയ പരസ്യ ബോട്ട് -5000 രൂപ

വലിയ യാത്രാ ബോട്ട് -3000 രൂപ

ചെറിയ യാത്രാ ബോട്ട് -2000 രൂപ