
അമ്പലപ്പുഴ : പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ വായന പക്ഷാചരണം സമാപന സമാപന സമ്മേളനവും ഐ.വി.ദാസ് അനുസ്മരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി.സൈറസ് ഐ.വി.ദാസ് അനുസ്മരണം നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ആർ.എം.ഒ. ഡോ.എ.ഹരികുമാർ, കാക്കാഴം ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അരുൺ ജി.കൃഷ്ണൻ, പുന്നപ്ര യു .കെ. ഡി വിദ്യാലയം പ്രിൻസിപ്പൽ ഉണ്ണിക്കൃഷ്ണൻ എന്നിവരെ ആദ്രിച്ചു. പ്രസിഡന്റ് കെ.ആർ.തങ്കജി അദ്ധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം മാക്കിയിൽ സമ്മാനദാനം നിർവഹിച്ചു.