ആലപ്പുഴ : ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഒ.പി ദിവസങ്ങൾ അധിക ഡോക്ടർമാരെ നിയോഗിച്ച് ക്രമീകരിച്ചു. അത്യാഹിത വിഭാഗത്തിലെ തിരക്ക് ഒഴിവാക്കുന്നതിനാണ് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്.

ജനറൽ മെഡിസിൻ- തിങ്കൾ മുതൽ ശനി വരെ, പനി/ ജനറൽ ഒ.പി - തിങ്കൾ മുതൽ ശനി ( ഉച്ചക്ക് 1 മണി മുതൽ 7 വരെ). ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 7 വരെ. ജനറൽ സർജറി -തിങ്കൾ, ബുധൻ, വെള്ളി, ശനി (ചൊവ്വ, വ്യാഴം ഓപ്പറേഷൻ ദിവസങ്ങൾ). അസ്ഥിവിഭാഗം- തിങ്കൾ മുതൽ ശനി വരെ (തിങ്കൾ, ബുധൻ ഓപ്പറേഷൻ ദിവസങ്ങൾ). ശ്വാസകോശരോഗ വിഭാഗം- തിങ്കൾ മുതൽ ശനി വരെ. ത്വക്ക് രോഗ വിഭാഗം- തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി, ശനി (ബുധൻ ഓപ്പറേഷൻ ദിവസം). ഹൃദ്രോഗ വിഭാഗം- വ്യാഴാഴ്ച. കാൻസർ- തിങ്കൾ മുതൽ ശനി വരെ. കുട്ടികളുടെ വിഭാഗം- തിങ്കൾ മുതൽ ശനി വരെ. ദന്തരോഗം - തിങ്കൾ മുതൽ ശനി വരെ (ശനിയാഴ്ച ഉച്ചക്ക് 12 മുതൽ). ഇ.എൻ.ടി - തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ( ചൊവ്വ ഓപ്പറേഷൻ ദിവസം). നേത്ര വിഭാഗം- തിങ്കൾ മുതൽ ശനി വരെ. ഫിസിയോതെറാപ്പി - തിങ്കൾ മുതൽ ശനി വരെ. ഗ്യാസ്‌ട്രോളജി - ബുധൻ. കൊവിഡാനന്തര ചികിത്സ- തിങ്കൾ, വ്യാഴം (രാവിലെ 10 മുതൽ ഉച്ചക്ക് 1 വരെ). പുകവലി, മുറുക്ക് എന്നിവ നിർത്താനുള്ള ചികിത്സ - ബുധൻ (രാവിലെ 10 മുതൽ 1 മണി വരെ). സൈക്കാട്രി -തിങ്കൾ മുതൽ ശനി വരെ. ജീവിതശൈലീ രോഗങ്ങൾ- തിങ്കൾ മുതൽ ശനി വരെ. കുട്ടികളുടെ വൈകല്യങ്ങൾ മുൻകൂട്ടി കണ്ടുള്ള ചികിത്സ- തിങ്കൾ മുതൽ ശനി വരെ. പ്രതിരോധ കുത്തിവയ്പ്- ബുധനാഴ്ച രാവിലെ 9 മുതൽ 1 മണി വരെ.

പനി, ജനറൽ മെഡിസിൻ ഒ.പികൾ ഞായർ അടക്കമുള്ള ദിവസങ്ങളിൽ വൈകുന്നേരം 7 മണി വരെയുണ്ടാകും. അനാവശ്യമായി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യം ഒഴിവാക്കണം

- സൗമ്യരാജ്, നഗരസഭാദ്ധ്യക്ഷ