balkan-pusthakam

മാന്നാർ : 'നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്' കാമ്പയിന്റെ ഭാഗമായി എണ്ണയ്ക്കാട് ഗവ.യു.പി സ്‌കൂളിലേക്ക് ബുധനൂർ ഗ്രാമ പഞ്ചായത്ത് 13ാം വാർഡിലെ അയൽക്കൂട്ട അംഗങ്ങൾ ശേഖരിച്ച പുസ്തകങ്ങൾ നൽകി. വാർഡ് മെമ്പർ അഡ്വ. ജി. ഉണ്ണിക്കൃഷ്ണൻ പ്രഥമാദ്ധ്യാപിക ശ്രീകലയ്ക്ക് പുസ്തകങ്ങൾ കൈമാറി. പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് ഓരോ അയൽക്കൂട്ടത്തിൽ നിന്നും ഒരു പുസ്തകം സംഭാവനയായി നൽകി വരുംതലമുറയ്ക്ക് വായിച്ചുവളരാൻ അവസരമൊരുക്കുന്ന കുടുംബശ്രീയുടെ 'നൽകാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്' കാമ്പയിൻ വായനാപക്ഷാചരണത്തോട് അനുബന്ധിച്ചാണ് സംഘടിപ്പിച്ചത്.